എല്ലാ സൂറത്തുകളും

സൂറ 81

അത്തക്‌വീര്‍

سُورَةُ التَّكۡوِيرِ

At-Takwir · മക്കൻ

കീകൾ: J അടുത്ത അയാഹ് · K മുമ്പത്തെ ആയത്ത്

ഓഡിയോ
  1. 1

    بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا ٱلشَّمْسُ كُوِّرَتْ

    ലിപ്യന്തരണം: Izash shamsu kuwwirat

    സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,

  2. 2

    وَإِذَا ٱلنُّجُومُ ٱنكَدَرَتْ

    ലിപ്യന്തരണം: Wa izan nujoomun kadarat

    നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,

  3. 3

    وَإِذَا ٱلْجِبَالُ سُيِّرَتْ

    ലിപ്യന്തരണം: Wa izal jibaalu suyyirat

    പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,

  4. 4

    وَإِذَا ٱلْعِشَارُ عُطِّلَتْ

    ലിപ്യന്തരണം: Wa izal 'ishaaru 'uttilat

    പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,

  5. 5

    وَإِذَا ٱلْوُحُوشُ حُشِرَتْ

    ലിപ്യന്തരണം: Wa izal wuhooshu hushirat

    വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,

  6. 6

    وَإِذَا ٱلْبِحَارُ سُجِّرَتْ

    ലിപ്യന്തരണം: Wa izal bihaaru sujjirat

    സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,

  7. 7

    وَإِذَا ٱلنُّفُوسُ زُوِّجَتْ

    ലിപ്യന്തരണം: Wa izan nufoosu zuwwijat

    ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,

  8. 8

    وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ

    ലിപ്യന്തരണം: Wa izal maw'oodatu su'ilat

    (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,

  9. 9

    بِأَىِّ ذَنۢبٍۢ قُتِلَتْ

    ലിപ്യന്തരണം: Bi ayyi zambin qutilat

    താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.

  10. 10

    وَإِذَا ٱلصُّحُفُ نُشِرَتْ

    ലിപ്യന്തരണം: Wa izas suhufu nushirat

    (കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.

  11. 11

    وَإِذَا ٱلسَّمَآءُ كُشِطَتْ

    ലിപ്യന്തരണം: Wa izas samaaa'u kushitat

    ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍

  12. 12

    وَإِذَا ٱلْجَحِيمُ سُعِّرَتْ

    ലിപ്യന്തരണം: Wa izal jaheemu su'-'irat

    ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.

  13. 13

    وَإِذَا ٱلْجَنَّةُ أُزْلِفَتْ

    ലിപ്യന്തരണം: Wa izal jannatu uzlifat

    സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.

  14. 14

    عَلِمَتْ نَفْسٌۭ مَّآ أَحْضَرَتْ

    ലിപ്യന്തരണം: 'Alimat nafsum maaa ahdarat

    ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.

  15. 15

    فَلَآ أُقْسِمُ بِٱلْخُنَّسِ

    ലിപ്യന്തരണം: Falaaa uqsimu bil khunnas

    പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

  16. 16

    ٱلْجَوَارِ ٱلْكُنَّسِ

    ലിപ്യന്തരണം: Al jawaaril kunnas

    സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും

  17. 17

    وَٱلَّيْلِ إِذَا عَسْعَسَ

    ലിപ്യന്തരണം: Wallaili izaa 'as'as

    രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,

  18. 18

    وَٱلصُّبْحِ إِذَا تَنَفَّسَ

    ലിപ്യന്തരണം: Wassubhi izaa tanaffas

    പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)

  19. 19

    إِنَّهُۥ لَقَوْلُ رَسُولٍۢ كَرِيمٍۢ

    ലിപ്യന്തരണം: Innahoo laqawlu rasoolin kareem

    തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.

  20. 20

    ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍۢ

    ലിപ്യന്തരണം: Zee quwwatin 'inda zil 'arshi makeen

    ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)

  21. 21

    مُّطَاعٍۢ ثَمَّ أَمِينٍۢ

    ലിപ്യന്തരണം: Mutaa'in samma ameen

    അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)

  22. 22

    وَمَا صَاحِبُكُم بِمَجْنُونٍۢ

    ലിപ്യന്തരണം: Wa maa saahibukum bimajnoon

    നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,

  23. 23

    وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ

    ലിപ്യന്തരണം: Wa laqad ra aahu bilufuqil mubeen

    തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.

  24. 24

    وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍۢ

    ലിപ്യന്തരണം: Wa maa huwa 'alal ghaibi bidaneen

    അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.

  25. 25

    وَمَا هُوَ بِقَوْلِ شَيْطَٰنٍۢ رَّجِيمٍۢ

    ലിപ്യന്തരണം: Wa maa huwa biqawli shaitaanir rajeem

    ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.

  26. 26

    فَأَيْنَ تَذْهَبُونَ

    ലിപ്യന്തരണം: Fa ayna tazhaboon

    അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?

  27. 27

    إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَٰلَمِينَ

    ലിപ്യന്തരണം: In huwa illaa zikrul lil'aalameen

    ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

  28. 28

    لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ

    ലിപ്യന്തരണം: Liman shaaa'a minkum ai yastaqeem

    അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.

  29. 29

    وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ

    ലിപ്യന്തരണം: Wa maa tashaaa'oona illaaa ai yashaaa 'al laahu Rabbul 'Aalameen

    ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.

വിവർത്തന പതിപ്പ്: ml.abdulhameed

വാക്യം ഓഡിയോ: മിഷാരി റാഷിദ് അലഫാസി (islamic.network CDN വഴി 128kbps).

വാചകവും വിവർത്തനങ്ങളും: api.alquran.cloud · ഉത്മാനി അറബിക്.

ഒരു ആയത്തിൻ്റെ അർത്ഥം വ്യക്തമല്ലെങ്കിൽ, യോഗ്യതയുള്ള ഒരു അധ്യാപകനോട് ചോദിക്കുക - പ്രത്യേകിച്ച് നിയമപരവും വിശ്വാസപരവുമായ കാര്യങ്ങൾക്ക്.