എല്ലാ സൂറത്തുകളും

സൂറ 80

അബസ

سُورَةُ عَبَسَ

Abasa · മക്കൻ

കീകൾ: J അടുത്ത അയാഹ് · K മുമ്പത്തെ ആയത്ത്

ഓഡിയോ
  1. 1

    بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ عَبَسَ وَتَوَلَّىٰٓ

    ലിപ്യന്തരണം: 'Abasa wa tawallaa.

    അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.

  2. 2

    أَن جَآءَهُ ٱلْأَعْمَىٰ

    ലിപ്യന്തരണം: An jaa-ahul 'a-maa

    അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.

  3. 3

    وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ

    ലിപ്യന്തരണം: Wa maa yudreeka la'allahu yaz zakkaa.

    (നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

  4. 4

    أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ

    ലിപ്യന്തരണം: Au yaz zak karu fatanfa 'ahuz zikraa.

    അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.

  5. 5

    أَمَّا مَنِ ٱسْتَغْنَىٰ

    ലിപ്യന്തരണം: Amma manis taghnaa

    എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

  6. 6

    فَأَنتَ لَهُۥ تَصَدَّىٰ

    ലിപ്യന്തരണം: Fa-anta lahu tasaddaa

    നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.

  7. 7

    وَمَا عَلَيْكَ أَلَّا يَزَّكَّىٰ

    ലിപ്യന്തരണം: Wa ma 'alaika allaa yaz zakka.

    അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

  8. 8

    وَأَمَّا مَن جَآءَكَ يَسْعَىٰ

    ലിപ്യന്തരണം: Wa amma man jaa-aka yas'a

    എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

  9. 9

    وَهُوَ يَخْشَىٰ

    ലിപ്യന്തരണം: Wahuwa yakhshaa,

    (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌

  10. 10

    فَأَنتَ عَنْهُ تَلَهَّىٰ

    ലിപ്യന്തരണം: Fa-anta 'anhu talah haa.

    അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.

  11. 11

    كَلَّآ إِنَّهَا تَذْكِرَةٌۭ

    ലിപ്യന്തരണം: Kalla innaha tazkirah

    നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.

  12. 12

    فَمَن شَآءَ ذَكَرَهُۥ

    ലിപ്യന്തരണം: Faman shaa a zakarah

    അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.

  13. 13

    فِى صُحُفٍۢ مُّكَرَّمَةٍۢ

    ലിപ്യന്തരണം: Fi suhufim mukar rama,

    ആദരണീയമായ ചില ഏടുകളിലാണത്‌.

  14. 14

    مَّرْفُوعَةٍۢ مُّطَهَّرَةٍۭ

    ലിപ്യന്തരണം: Marfoo'atim mutah hara,

    ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)

  15. 15

    بِأَيْدِى سَفَرَةٍۢ

    ലിപ്യന്തരണം: Bi'aidee safara

    ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.

  16. 16

    كِرَامٍۭ بَرَرَةٍۢ

    ലിപ്യന്തരണം: Kiraamim bararah.

    മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.

  17. 17

    قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ

    ലിപ്യന്തരണം: Qutilal-insanu maa akfarah.

    മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?

  18. 18

    مِنْ أَىِّ شَىْءٍ خَلَقَهُۥ

    ലിപ്യന്തരണം: Min aiyyi shai-in Khalaq

    ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

  19. 19

    مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ

    ലിപ്യന്തരണം: Min nutfah; khalaqahu faqad-darah.

    ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

  20. 20

    ثُمَّ ٱلسَّبِيلَ يَسَّرَهُۥ

    ലിപ്യന്തരണം: Thummas sabeela yas-sarah

    പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.

  21. 21

    ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ

    ലിപ്യന്തരണം: Thumma amatahu fa-aqbarah

    അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.

  22. 22

    ثُمَّ إِذَا شَآءَ أَنشَرَهُۥ

    ലിപ്യന്തരണം: Thumma iza shaa-a ansharah

    പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.

  23. 23

    كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ

    ലിപ്യന്തരണം: Kalla lamma yaqdi maa amarah.

    നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

  24. 24

    فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ

    ലിപ്യന്തരണം: Falyanzuril insanu ilaa ta-amih

    എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.

  25. 25

    أَنَّا صَبَبْنَا ٱلْمَآءَ صَبًّۭا

    ലിപ്യന്തരണം: Anna sabab nalmaa-a sabba.

    നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.

  26. 26

    ثُمَّ شَقَقْنَا ٱلْأَرْضَ شَقًّۭا

    ലിപ്യന്തരണം: Thumma sha qaqnal-arda shaqqa.

    പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,

  27. 27

    فَأَنۢبَتْنَا فِيهَا حَبًّۭا

    ലിപ്യന്തരണം: Fa ambatna feeha habba

    എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.

  28. 28

    وَعِنَبًۭا وَقَضْبًۭا

    ലിപ്യന്തരണം: Wa 'inabaw-wa qadba

    മുന്തിരിയും പച്ചക്കറികളും

  29. 29

    وَزَيْتُونًۭا وَنَخْلًۭا

    ലിപ്യന്തരണം: Wa zaitoonaw wanakh la'

    ഒലീവും ഈന്തപ്പനയും

  30. 30

    وَحَدَآئِقَ غُلْبًۭا

    ലിപ്യന്തരണം: Wa hadaa-iqa ghulba

    ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.

  31. 31

    وَفَٰكِهَةًۭ وَأَبًّۭا

    ലിപ്യന്തരണം: Wa faki hataw-wa abba.

    പഴവര്‍ഗവും പുല്ലും.

  32. 32

    مَّتَٰعًۭا لَّكُمْ وَلِأَنْعَٰمِكُمْ

    ലിപ്യന്തരണം: Mata'al-lakum wa li-an'amikum.

    നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.

  33. 33

    فَإِذَا جَآءَتِ ٱلصَّآخَّةُ

    ലിപ്യന്തരണം: Faiza jaa-atis saakhah.

    എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

  34. 34

    يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ

    ലിപ്യന്തരണം: Yauma yafir-rul mar-u min akheeh

    അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.

  35. 35

    وَأُمِّهِۦ وَأَبِيهِ

    ലിപ്യന്തരണം: Wa ummihee wa abeeh

    തന്‍റെ മാതാവിനെയും പിതാവിനെയും.

  36. 36

    وَصَٰحِبَتِهِۦ وَبَنِيهِ

    ലിപ്യന്തരണം: Wa sahi batihee wa baneeh.

    തന്‍റെ ഭാര്യയെയും മക്കളെയും.

  37. 37

    لِكُلِّ ٱمْرِئٍۢ مِّنْهُمْ يَوْمَئِذٍۢ شَأْنٌۭ يُغْنِيهِ

    ലിപ്യന്തരണം: Likul limri-im-minuhm yaumaa-izin shaa nuy-yughneeh

    അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.

  38. 38

    وُجُوهٌۭ يَوْمَئِذٍۢ مُّسْفِرَةٌۭ

    ലിപ്യന്തരണം: Wujoo huny-yauma-izim-musfira;

    അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും

  39. 39

    ضَاحِكَةٌۭ مُّسْتَبْشِرَةٌۭ

    ലിപ്യന്തരണം: Dahi katum mustab shirah

    ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.

  40. 40

    وَوُجُوهٌۭ يَوْمَئِذٍ عَلَيْهَا غَبَرَةٌۭ

    ലിപ്യന്തരണം: Wa wujoohuy yauma-izin 'alaiha ghabar a

    വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.

  41. 41

    تَرْهَقُهَا قَتَرَةٌ

    ലിപ്യന്തരണം: Tarhaquha qatarah.

    അവയെ കൂരിരുട്ട് മൂടിയിരിക്കും.

  42. 42

    أُو۟لَٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ

    ലിപ്യന്തരണം: Ulaa-ika humul-kafa ratul-fajarah.

    അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

വിവർത്തന പതിപ്പ്: ml.abdulhameed

വാക്യം ഓഡിയോ: മിഷാരി റാഷിദ് അലഫാസി (islamic.network CDN വഴി 128kbps).

വാചകവും വിവർത്തനങ്ങളും: api.alquran.cloud · ഉത്മാനി അറബിക്.

ഒരു ആയത്തിൻ്റെ അർത്ഥം വ്യക്തമല്ലെങ്കിൽ, യോഗ്യതയുള്ള ഒരു അധ്യാപകനോട് ചോദിക്കുക - പ്രത്യേകിച്ച് നിയമപരവും വിശ്വാസപരവുമായ കാര്യങ്ങൾക്ക്.

അബസ — Islam Word