എല്ലാ സൂറത്തുകളും

സൂറ 94

അലംനശ്‌റഹ്‌

سُورَةُ الشَّرۡحِ

Ash-Sharh · മക്കൻ

കീകൾ: J അടുത്ത അയാഹ് · K മുമ്പത്തെ ആയത്ത്

ഓഡിയോ
  1. 1

    بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ أَلَمْ نَشْرَحْ لَكَ صَدْرَكَ

    ലിപ്യന്തരണം: Alam nashrah laka sadrak

    നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?

  2. 2

    وَوَضَعْنَا عَنكَ وِزْرَكَ

    ലിപ്യന്തരണം: Wa wa d'ana 'anka wizrak

    നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.

  3. 3

    ٱلَّذِىٓ أَنقَضَ ظَهْرَكَ

    ലിപ്യന്തരണം: Allazee anqada zahrak

    നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)

  4. 4

    وَرَفَعْنَا لَكَ ذِكْرَكَ

    ലിപ്യന്തരണം: Wa raf 'ana laka zikrak

    നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.

  5. 5

    فَإِنَّ مَعَ ٱلْعُسْرِ يُسْرًا

    ലിപ്യന്തരണം: Fa inna ma'al usri yusra

    എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

  6. 6

    إِنَّ مَعَ ٱلْعُسْرِ يُسْرًۭا

    ലിപ്യന്തരണം: Inna ma'al 'usri yusra

    തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

  7. 7

    فَإِذَا فَرَغْتَ فَٱنصَبْ

    ലിപ്യന്തരണം: Fa iza faragh ta fansab

    ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.

  8. 8

    وَإِلَىٰ رَبِّكَ فَٱرْغَب

    ലിപ്യന്തരണം: Wa ilaa rabbika far ghab

    നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.

വിവർത്തന പതിപ്പ്: ml.abdulhameed

വാക്യം ഓഡിയോ: മിഷാരി റാഷിദ് അലഫാസി (islamic.network CDN വഴി 128kbps).

വാചകവും വിവർത്തനങ്ങളും: api.alquran.cloud · ഉത്മാനി അറബിക്.

ഒരു ആയത്തിൻ്റെ അർത്ഥം വ്യക്തമല്ലെങ്കിൽ, യോഗ്യതയുള്ള ഒരു അധ്യാപകനോട് ചോദിക്കുക - പ്രത്യേകിച്ച് നിയമപരവും വിശ്വാസപരവുമായ കാര്യങ്ങൾക്ക്.

അലംനശ്‌റഹ്‌ — Islam Word