കീകൾ: J അടുത്ത അയാഹ് · K മുമ്പത്തെ ആയത്ത്
- 1
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ
ലിപ്യന്തരണം: Laaa uqsimu bihaazal balad
ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
- 2
وَأَنتَ حِلٌّۢ بِهَٰذَا ٱلْبَلَدِ
ലിപ്യന്തരണം: Wa anta hillum bihaazal balad
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
- 3
وَوَالِدٍۢ وَمَا وَلَدَ
ലിപ്യന്തരണം: Wa waalidinw wa maa walad
ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
- 4
لَقَدْ خَلَقْنَا ٱلْإِنسَٰنَ فِى كَبَدٍ
ലിപ്യന്തരണം: Laqad khalaqnal insaana fee kabad
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
- 5
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌۭ
ലിപ്യന്തരണം: Ayahsabu al-lai yaqdira 'alaihi ahad
അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?
- 6
يَقُولُ أَهْلَكْتُ مَالًۭا لُّبَدًا
ലിപ്യന്തരണം: Yaqoolu ahlaktu maalal lubadaa
അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്.
- 7
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ
ലിപ്യന്തരണം: Ayahsabu al lam yarahooo ahad
അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്?
- 8
أَلَمْ نَجْعَل لَّهُۥ عَيْنَيْنِ
ലിപ്യന്തരണം: Alam naj'al lahoo 'aynayn
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
- 9
وَلِسَانًۭا وَشَفَتَيْنِ
ലിപ്യന്തരണം: Wa lisaananw wa shafatayn
ഒരു നാവും രണ്ടു ചുണ്ടുകളും
- 10
وَهَدَيْنَٰهُ ٱلنَّجْدَيْنِ
ലിപ്യന്തരണം: Wa hadaynaahun najdayn
തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
- 11
فَلَا ٱقْتَحَمَ ٱلْعَقَبَةَ
ലിപ്യന്തരണം: Falaq tahamal-'aqabah
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.
- 12
وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ
ലിപ്യന്തരണം: Wa maaa adraaka mal'aqabah
ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
- 13
فَكُّ رَقَبَةٍ
ലിപ്യന്തരണം: Fakku raqabah
ഒരു അടിമയെ മോചിപ്പിക്കുക.
- 14
أَوْ إِطْعَٰمٌۭ فِى يَوْمٍۢ ذِى مَسْغَبَةٍۢ
ലിപ്യന്തരണം: Aw it'aamun fee yawmin zee masghabah
അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
- 15
يَتِيمًۭا ذَا مَقْرَبَةٍ
ലിപ്യന്തരണം: Yateeman zaa maqrabah
കുടുംബബന്ധമുള്ള അനാഥയ്ക്ക്
- 16
أَوْ مِسْكِينًۭا ذَا مَتْرَبَةٍۢ
ലിപ്യന്തരണം: Aw miskeenan zaa matrabah
അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്
- 17
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ
ലിപ്യന്തരണം: Summa kaana minal lazeena aamanoo wa tawaasaw bissabri wa tawaasaw bilmarhamah
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
- 18
أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ
ലിപ്യന്തരണം: Ulaaa'ika As-haabul maimanah
അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
- 19
وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ
ലിപ്യന്തരണം: Wallazeena kafaroo bi aayaatinaa hum as-haabul Mash'amah
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
- 20
عَلَيْهِمْ نَارٌۭ مُّؤْصَدَةٌۢ
ലിപ്യന്തരണം: Alaihim naarum mu'sadah
അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്.
വിവർത്തന പതിപ്പ്: ml.abdulhameed
വാക്യം ഓഡിയോ: മിഷാരി റാഷിദ് അലഫാസി (islamic.network CDN വഴി 128kbps).
വാചകവും വിവർത്തനങ്ങളും: api.alquran.cloud · ഉത്മാനി അറബിക്.
ഒരു ആയത്തിൻ്റെ അർത്ഥം വ്യക്തമല്ലെങ്കിൽ, യോഗ്യതയുള്ള ഒരു അധ്യാപകനോട് ചോദിക്കുക - പ്രത്യേകിച്ച് നിയമപരവും വിശ്വാസപരവുമായ കാര്യങ്ങൾക്ക്.