കീകൾ: J അടുത്ത അയാഹ് · K മുമ്പത്തെ ആയത്ത്
- 1
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ عَمَّ يَتَسَآءَلُونَ
ലിപ്യന്തരണം: 'Amma Yatasaa-aloon
എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
- 2
عَنِ ٱلنَّبَإِ ٱلْعَظِيمِ
ലിപ്യന്തരണം: 'Anin-nabaa-il 'azeem
ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.
- 3
ٱلَّذِى هُمْ فِيهِ مُخْتَلِفُونَ
ലിപ്യന്തരണം: Allazi hum feehi mukh talifoon
അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.
- 4
كَلَّا سَيَعْلَمُونَ
ലിപ്യന്തരണം: Kallaa sa y'alamoon
നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
- 5
ثُمَّ كَلَّا سَيَعْلَمُونَ
ലിപ്യന്തരണം: Thumma kallaa sa y'alamoon
വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
- 6
أَلَمْ نَجْعَلِ ٱلْأَرْضَ مِهَٰدًۭا
ലിപ്യന്തരണം: Alam naj'alil arda mihaa da
ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?
- 7
وَٱلْجِبَالَ أَوْتَادًۭا
ലിപ്യന്തരണം: Wal jibaala au taada
പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)
- 8
وَخَلَقْنَٰكُمْ أَزْوَٰجًۭا
ലിപ്യന്തരണം: Wa khalaq naakum azwaaja
നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
- 9
وَجَعَلْنَا نَوْمَكُمْ سُبَاتًۭا
ലിപ്യന്തരണം: Waja'alnan naumakum subata
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
- 10
وَجَعَلْنَا ٱلَّيْلَ لِبَاسًۭا
ലിപ്യന്തരണം: Waja'alnal laila libasa
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,
- 11
وَجَعَلْنَا ٱلنَّهَارَ مَعَاشًۭا
ലിപ്യന്തരണം: Waja'alnan nahara ma 'aasha
പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.
- 12
وَبَنَيْنَا فَوْقَكُمْ سَبْعًۭا شِدَادًۭا
ലിപ്യന്തരണം: Wa banaina fauqakum sab 'an shi daada
നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും
- 13
وَجَعَلْنَا سِرَاجًۭا وَهَّاجًۭا
ലിപ്യന്തരണം: Waja'alna siraajaw wah haaja
കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.
- 14
وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءًۭ ثَجَّاجًۭا
ലിപ്യന്തരണം: Wa anzalna minal m'usiraati maa-an saj-jaaja
കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.
- 15
لِّنُخْرِجَ بِهِۦ حَبًّۭا وَنَبَاتًۭا
ലിപ്യന്തരണം: Linukh rija bihee habbaw wana baata
അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.
- 16
وَجَنَّٰتٍ أَلْفَافًا
ലിപ്യന്തരണം: Wa jan naatin alfafa
ഇടതൂര്‍ന്ന തോട്ടങ്ങളും
- 17
إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَٰتًۭا
ലിപ്യന്തരണം: Inna yaumal-fasli kana miqaata
തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.
- 18
يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًۭا
ലിപ്യന്തരണം: Yauma yun fakhu fis-soori fataa toona afwaaja
അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.
- 19
وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًۭا
ലിപ്യന്തരണം: Wa futiha tis samaa-u fakaanat abwaaba
ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.
- 20
وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا
ലിപ്യന്തരണം: Wa suyyi raatil jibaalu fa kaanat saraaba
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.
- 21
إِنَّ جَهَنَّمَ كَانَتْ مِرْصَادًۭا
ലിപ്യന്തരണം: Inna jahan nama kaanat mirsaada
തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.
- 22
لِّلطَّٰغِينَ مَـَٔابًۭا
ലിപ്യന്തരണം: Lit taa gheena ma aaba
അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
- 23
لَّٰبِثِينَ فِيهَآ أَحْقَابًۭا
ലിപ്യന്തരണം: Laa bitheena feehaa ahqaaba
അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
- 24
لَّا يَذُوقُونَ فِيهَا بَرْدًۭا وَلَا شَرَابًا
ലിപ്യന്തരണം: Laa ya zooqoona feeha bar daw walaa sharaaba
കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.
- 25
إِلَّا حَمِيمًۭا وَغَسَّاقًۭا
ലിപ്യന്തരണം: Illa hamee maw-wa ghas saaqa
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
- 26
جَزَآءًۭ وِفَاقًا
ലിപ്യന്തരണം: Jazaa-aw wi faaqa
അനുയോജ്യമായ പ്രതിഫലമത്രെ അത്.
- 27
إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًۭا
ലിപ്യന്തരണം: Innahum kaanu laa yarjoona hisaaba
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
- 28
وَكَذَّبُوا۟ بِـَٔايَٰتِنَا كِذَّابًۭا
ലിപ്യന്തരണം: Wa kazzabu bi aayaa tina kizzaba
നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.
- 29
وَكُلَّ شَىْءٍ أَحْصَيْنَٰهُ كِتَٰبًۭا
ലിപ്യന്തരണം: Wa kulla shai-in ahsai naahu kitaa ba
ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.
- 30
فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا
ലിപ്യന്തരണം: Fa zooqoo falan-nazee dakum ill-laa azaaba
അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.
- 31
إِنَّ لِلْمُتَّقِينَ مَفَازًا
ലിപ്യന്തരണം: Inna lil mutta qeena mafaaza
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്.
- 32
حَدَآئِقَ وَأَعْنَٰبًۭا
ലിപ്യന്തരണം: Hadaa-iqa wa a'anaa ba
അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,
- 33
وَكَوَاعِبَ أَتْرَابًۭا
ലിപ്യന്തരണം: Wa kaawa 'iba at raaba
തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.
- 34
وَكَأْسًۭا دِهَاقًۭا
ലിപ്യന്തരണം: Wa ka'san di haaqa
നിറഞ്ഞ പാനപാത്രങ്ങളും.
- 35
لَّا يَسْمَعُونَ فِيهَا لَغْوًۭا وَلَا كِذَّٰبًۭا
ലിപ്യന്തരണം: Laa yasma'oona fiha lagh waw walaa kizzaba
അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.
- 36
جَزَآءًۭ مِّن رَّبِّكَ عَطَآءً حِسَابًۭا
ലിപ്യന്തരണം: Jazaa-am mir-rabbika ataa-an hisaaba
(അത്) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.
- 37
رَّبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًۭا
ലിപ്യന്തരണം: Rabbis samaa waati wal ardi wa maa baina humar rahmaani laa yam likoona minhu khi taaba
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.
- 38
يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَٰٓئِكَةُ صَفًّۭا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَقَالَ صَوَابًۭا
ലിപ്യന്തരണം: Yauma yaqoo mur roohu wal malaa-ikatu saf-fal laa yata kalla moona illa man azina lahur rahmaanu wa qaala sawaaba
റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.
- 39
ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا
ലിപ്യന്തരണം: Zaalikal yaumul haqqu faman shaa-at ta khaaza ill-laa rabbihi ma-aaba
അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.
- 40
إِنَّآ أَنذَرْنَٰكُمْ عَذَابًۭا قَرِيبًۭا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَٰلَيْتَنِى كُنتُ تُرَٰبًۢا
ലിപ്യന്തരണം: In naa anzar naakum azaaban qareebaiy-yauma yan zurul marr-u maa qaddamat yadaahu wa ya qoolul-kaafiru yaa lai tanee kuntu turaaba
ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.
വിവർത്തന പതിപ്പ്: ml.abdulhameed
വാക്യം ഓഡിയോ: മിഷാരി റാഷിദ് അലഫാസി (islamic.network CDN വഴി 128kbps).
വാചകവും വിവർത്തനങ്ങളും: api.alquran.cloud · ഉത്മാനി അറബിക്.
ഒരു ആയത്തിൻ്റെ അർത്ഥം വ്യക്തമല്ലെങ്കിൽ, യോഗ്യതയുള്ള ഒരു അധ്യാപകനോട് ചോദിക്കുക - പ്രത്യേകിച്ച് നിയമപരവും വിശ്വാസപരവുമായ കാര്യങ്ങൾക്ക്.