കീകൾ: J അടുത്ത അയാഹ് · K മുമ്പത്തെ ആയത്ത്
- 1
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ
ലിപ്യന്തരണം: Iqra bismi rab bikal lazee khalaq
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
- 2
خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ
ലിപ്യന്തരണം: Khalaqal insaana min 'alaq
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
- 3
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ
ലിപ്യന്തരണം: Iqra wa rab bukal akram
നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
- 4
ٱلَّذِى عَلَّمَ بِٱلْقَلَمِ
ലിപ്യന്തരണം: Al lazee 'allama bil qalam
പേന കൊണ്ട് പഠിപ്പിച്ചവന്‍
- 5
عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ
ലിപ്യന്തരണം: 'Al lamal insaana ma lam y'alam
മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
- 6
كَلَّآ إِنَّ ٱلْإِنسَٰنَ لَيَطْغَىٰٓ
ലിപ്യന്തരണം: Kallaa innal insaana layatghaa
നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
- 7
أَن رَّءَاهُ ٱسْتَغْنَىٰٓ
ലിപ്യന്തരണം: Ar-ra aahus taghnaa
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
- 8
إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ
ലിപ്യന്തരണം: Innna ilaa rabbikar ruj'aa
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.
- 9
أَرَءَيْتَ ٱلَّذِى يَنْهَىٰ
ലിപ്യന്തരണം: Ara-aital lazee yanhaa
വിലക്കുന്നവനെ നീ കണ്ടുവോ?
- 10
عَبْدًا إِذَا صَلَّىٰٓ
ലിപ്യന്തരണം: 'Abdan iza sallaa
ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.
- 11
أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ
ലിപ്യന്തരണം: Ara-aita in kana 'alal hudaa
അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?
- 12
أَوْ أَمَرَ بِٱلتَّقْوَىٰٓ
ലിപ്യന്തരണം: Au amara bit taqwaa
അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
- 13
أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ
ലിപ്യന്തരണം: Ara-aita in kaz zaba wa ta walla
അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?
- 14
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ
ലിപ്യന്തരണം: Alam y'alam bi-an nal lahaa yaraa
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്?
- 15
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ
ലിപ്യന്തരണം: Kalla la illam yantahi la nasfa'am bin nasiyah
നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .
- 16
نَاصِيَةٍۢ كَٰذِبَةٍ خَاطِئَةٍۢ
ലിപ്യന്തരണം: Nasiyatin kazi batin khaatiyah
കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.
- 17
فَلْيَدْعُ نَادِيَهُۥ
ലിപ്യന്തരണം: Fal yad'u naadiyah
എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
- 18
سَنَدْعُ ٱلزَّبَانِيَةَ
ലിപ്യന്തരണം: Sanad 'uz zabaaniyah
നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.
- 19
كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩
ലിപ്യന്തരണം: Kalla; la tuti'hu wasjud waqtarib
നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.
വിവർത്തന പതിപ്പ്: ml.abdulhameed
വാക്യം ഓഡിയോ: മിഷാരി റാഷിദ് അലഫാസി (islamic.network CDN വഴി 128kbps).
വാചകവും വിവർത്തനങ്ങളും: api.alquran.cloud · ഉത്മാനി അറബിക്.
ഒരു ആയത്തിൻ്റെ അർത്ഥം വ്യക്തമല്ലെങ്കിൽ, യോഗ്യതയുള്ള ഒരു അധ്യാപകനോട് ചോദിക്കുക - പ്രത്യേകിച്ച് നിയമപരവും വിശ്വാസപരവുമായ കാര്യങ്ങൾക്ക്.