കീകൾ: J അടുത്ത അയാഹ് · K മുമ്പത്തെ ആയത്ത്
- 1
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَيْلٌۭ لِّكُلِّ هُمَزَةٍۢ لُّمَزَةٍ
ലിപ്യന്തരണം: Wai lul-li kulli hu mazatil-lumaza
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
- 2
ٱلَّذِى جَمَعَ مَالًۭا وَعَدَّدَهُۥ
ലിപ്യന്തരണം: Al-lazi jama'a maalaw wa'addadah
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്.
- 3
يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ
ലിപ്യന്തരണം: Yahsabu anna maalahu akhladah
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
- 4
كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ
ലിപ്യന്തരണം: Kalla layum ba zanna fil hutamah
നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
- 5
وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ
ലിപ്യന്തരണം: Wa maa adraaka mal-hutamah
ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
- 6
نَارُ ٱللَّهِ ٱلْمُوقَدَةُ
ലിപ്യന്തരണം: Narul laahil-mooqada
അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
- 7
ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ
ലിപ്യന്തരണം: Al latee tat tali'u 'alalafidah
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
- 8
إِنَّهَا عَلَيْهِم مُّؤْصَدَةٌۭ
ലിപ്യന്തരണം: Innaha 'alaihim moosada
തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
- 9
فِى عَمَدٍۢ مُّمَدَّدَةٍۭ
ലിപ്യന്തരണം: Fee 'amadim-mu mad dadah
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്.
വിവർത്തന പതിപ്പ്: ml.abdulhameed
വാക്യം ഓഡിയോ: മിഷാരി റാഷിദ് അലഫാസി (islamic.network CDN വഴി 128kbps).
വാചകവും വിവർത്തനങ്ങളും: api.alquran.cloud · ഉത്മാനി അറബിക്.
ഒരു ആയത്തിൻ്റെ അർത്ഥം വ്യക്തമല്ലെങ്കിൽ, യോഗ്യതയുള്ള ഒരു അധ്യാപകനോട് ചോദിക്കുക - പ്രത്യേകിച്ച് നിയമപരവും വിശ്വാസപരവുമായ കാര്യങ്ങൾക്ക്.